പോസ്റ്റുകള്‍

റാം ബഹാദൂര്‍

റാം ബഹദൂറും, രാം അവതാറും കൂടി ബഹാദൂറിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്നതായിരുന്നു. സ്വന്തം കുഞ്ഞിനെ മടിയിൽ വെച്ചിരിക്കുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന ആരോപണവുമായി ജനം ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 28 -ന് ഉത്തര്‍പ്രദേശിലെ രാംപൂർ ജില്ലയിലെ ഖേംപൂരിൽ താമസിക്കുന്ന നാമേ അലിയുടെ വീട്ടിലെ ടെലിഫോൺ ബെല്ലടിക്കുന്നു. "നിങ്ങളുടെ മകൻ ഹസൻ അലിയെ ധനോരി ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്ന് കുട്ടികളിപ്പിടുത്തക്കാരൻ എന്ന് ധരിച്ച് പിടിച്ചു കെട്ടി മർദ്ദിച്ച് അവശനാക്കിയിട്ടുണ്ട്.'' അവർ ആകെ അമ്പരന്നു പോയി. മാനസികമായി വേണ്ടത്ര വളർച്ചയില്ലാത്ത തങ്ങളുടെ മകൻ എങ്ങനെയാണ് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിടുക. നാമേ അലി തന്റെ രണ്ടാമത്തെ മകൻ കൈസർ അലിയുമൊത്ത് ഓടിപ്പിടച്ച് ഗ്രാമത്തിലെത്തി. ഗ്രാമീണരുടെ മർദ്ദനമേറ്റ് ആകെ അവശനിലയിലായിക്കഴിഞ്ഞിരുന്നു ഹസൻ അപ്പോഴേക്കും. ഹസൻ അലിയുടേത് ഒരു ഒറ്റപ്പെട്ട കേസല്ല. ഇങ്ങനെ ദിനംപ്രതി നിരവധി പേര്‍ ഉത്തർപ്രദേശിൽ അഭ്യൂഹങ്ങളുടെ പേരിൽ ആൾക്കൂട്ടങ്ങളുടെ മർദ്ദനങ്ങൾക്ക് വിധേയരാകുന്നുണ്ട്. പലപ്പോഴും കാരണം ഒന്നുകിൽ കുട്ടികളെ കടത്തുന്നവർ എന്നതാവും, അ
ഈയിടെയുള്ള പോസ്റ്റുകൾ